ഒഡിഷയിൽ വമ്പൻ തുറമുഖവും കപ്പൽ നിർമാണശാലയും ഒരുങ്ങുന്നു
ഭൂവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ബാഹുദയിൽ പാരദ്വീപ് പോർട്ട് അഥോരിറ്റിയുമായി സഹകരിച്ച് 21,500 കോടിരൂപ ചെലവിൽ വമ്പൻ തുറമുഖത്തിന്റെ നിർമാണത്തിന് സംസ്ഥാന സർക്കാർ തീരുമാനം.മഹാനദി തീരത്തോട് ചേർന്ന് 24,700 കോടി രൂപ മുടക്കി കപ്പൽനിർമാണ, അറ്റകുറ്റപ്പണി കേന്ദ്രവും നിലവിൽവരുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി.
അതെസമയം പുരിയിൽ ലോകനിലവാരത്തിലുള്ള ക്രുയിസ് ടെർമിനൽ സ്ഥാപിക്കും. ഒഡിഷയുടെ വ്യാപാര, ടൂറിസം, വ്യവസായ മേഖലയിൽ ഇതുവഴി വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
