പുതിയ പതിപ്പ് അവതരിപ്പിച്ച് സാംസംഗ് വാലറ്റ്
കൊച്ചി: ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗിന്റെ വാലറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. യുപിഐ ഓണ്‍ബോര്‍ഡിംഗ്, പിന് എന്നിവയില്ലാതെ ബയോമെട്രിക് ഓഥന്റിഫിക്കേഷന്‍ സൗകര്യങ്ങള്‍ സാംസംഗ് വാലറ്റിലൂടെ ലഭ്യമാണ്.ഇതോടെ പുതിയ ഗാലക്സി ഫോണുകള്‍ സെറ്റപ്പ് ചെയ്യുന്നതിനിടെ തന്നെ യുപിഐ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാൻ ആവശ്യമായ സംവിധാനമുള്ള ആദ്യ കമ്പനിയായി സാംസംഗ് മാറി. ഫോണിന്റെ പ്രാഥമിക ക്രമീകരണ ഘട്ടത്തില്‍തന്നെ ഉപയോക്താക്കള്‍ക്ക് പേമെന്റ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
