വസുപ്രദ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസിന്റെ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ
കൊച്ചി: നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ധൻ അഭിഷേക് മാത്തൂർ ചുമതലയേറ്റു.
സാമ്പത്തിക മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹം, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവുൾപ്പടെ വിവിധ സ്ഥാപനങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
