March 24, 2026

മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്‌സ് അടക്കം 5 കമ്പനികളുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് സെബിയുടെ അംഗീകാരം

0
1950727-ipo

കേരളത്തില്‍ വലിയ വിപണി സാന്നിധ്യമുള്ള തമിഴ്‌നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്‌സ് അടക്കം അഞ്ച് കമ്പനികളുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് സെബിയുടെ അംഗീകാരം. അതേസമയം, വേദാന്ത ഗ്രൂപ്പിന് കൂടി നിക്ഷേപമുള്ള സ്റ്റെര്‍ലൈറ്റ് ഇലക്ട്രിക്കിന്റെ ഐപിഒ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് സെബി നീട്ടിവച്ചിട്ടുണ്ട്. വേദാന്ത ലിമിറ്റഡിന് ഈ കമ്പനിയില്‍ 1.51 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണുള്ളത്. ക്ലൗഡ് കിച്ചണ്‍ സേവനങ്ങള്‍ ഒരുക്കുന്ന ക്യൂര്‍ഫുഡ്‌സ് ഇന്ത്യ, സ്റ്റീംഹൗസ് ഇന്ത്യ, ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, കനോഡിയ സിമന്റ് എന്നീ കമ്പനികള്‍ക്കാണ് മില്‍ക്കി മിസ്റ്റിനെ കൂടാതെ അനുമതി ലഭിച്ചത്.

മേയ് മുതല്‍ ജൂലൈ വരെയുള്ള സമയത്ത് ഐപിഒയ്ക്കായി അപേക്ഷിച്ച കമ്പനികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് 2,035 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യൂര്‍ഫുഡ്‌സ് ഇന്ത്യ ഐപിഒ വഴി 800 കോടി രൂപയാകും സമാഹരിക്കുക. കനോഡിയ സിമന്റ്‌സ് ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.49 കോടി ഓഹരികള്‍ വില്ക്കാനാണ് പദ്ധതി. സ്റ്റീംഹൗസ് ഇന്ത്യയുടെ ഐപിഒ സൈസ് 500-700 കോടി രൂപയ്ക്ക് ഇടയിലാകുമെന്നാണ് വിവരം. ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റിന്റെ ഐപിഒ 500-600 കോടി രൂപയ്ക്ക് ഇടയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *