നടക്കാവ് ഹൈസ്കൂൾ നവീകരണ മോഡൽ കശ്‌മീരിലേക്കും
കൊച്ചി: കോഴിക്കോട്ടെ നടക്കാവ് സ്കൂൾ നവീകരണ മോഡൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ചു. ശ്രീനഗറിലെ കൊത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫൗണ്ടേഷൻ സ്‌ഥാപകരായ ഫൈസൽ കൊട്ടിക്കോളനും ഷബാന ഫൈസലും ചേർന്ന് നിർവഹിച്ചു.
പുതിയ പദ്ധതികളുടെ ഉദ്ഘാടനം ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു. യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ ഗവേഷണ പ്രബന്ധം പ്രകാശനം ചെയ്തു.
