February 4, 2026

നെസ്‌ലെ 16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

0
n6855621091760764385433709c260e7a773f80c83d72fa7a17905994a87cc53baf755fa3ed68ad48d89d00

16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ. രണ്ട് വർഷത്തിനുള്ളില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ഇതോടെ മൊത്തത്തിലുള്ള ജീവനക്കാരുടെ ആറ് ശതമാനത്തോളം കുറയും. പിരിച്ചു വിടലിലൂടെ ഒരു ബില്യണ്‍ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് പ്രധാന കമ്പനിയുടെ ലക്ഷ്യം.

2027 അവസാനത്തോടെ മൂന്ന് ബില്യണ്‍ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ഉദ്ദേശമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ വ്യക്തമാക്കി.നെസ്‌ലെയുടെ ഓഹരി വിലയില്‍ കഴിഞ്ഞ വർഷം ഇടിവ് സംഭവിച്ചിരുന്നു. ഇത്തവണ സെപ്തംബറിലും ഈ രീതിയിലുള്ള വലിയ തകർച്ച നേരിട്ടതായാണ് റിപ്പോർട്ട്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനി ഓഹരിവില എട്ടു ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *