January 31, 2026

ബിസിനസിലും ഒരു കൈ നോക്കാൻ ഒരുങ്ങി സച്ചിൻ ടെണ്ടുല്‍ക്കര്‍; 10 എക്സ് യു ബ്രാന്റ് ആറുമാസത്തിനകം

0
n68486476317603392467116ee7c5cd01a1e94942b5e6de9b7aa7aa870ebe86d2c7c315959e0be40a763573

ജീവിതത്തില്‍ പുതിയ ഇന്നിങ്സിന് ആരംഭം കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ. ബിസിനസിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് താരം.സ്പോർട്സ് വെയറുകള്‍ നിർമിക്കുന്ന പുതിയ സംരംഭത്തിനാണ് താരം ആരംഭം കുറിക്കുന്നത്.

10 എക്സ് യു എന്നാണ് സച്ചിന്റെ പുതിയ ബ്രാന്റിന്റെ പേര്. ആറുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ ആദ്യ ഷോറൂം തുറക്കും എന്നാണ് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുക. കാർത്തിക് ഗുരുമൂർത്തി, കരണ്‍ അറോറ തുടങ്ങിയവരുമായി ചേർന്നാണ് കളിക്കളത്തിന്റെ പുറത്ത് പുതിയ ഇന്നിംങ്സിന് സച്ചിൻ തുടക്കമിട്ടത്.

ക്രിക്കറ്റ് കരിയറില്‍ തനിക്ക് നഷ്ടപ്പെട്ടതായി തോന്നിയതിനെ ചുറ്റിപ്പറ്റിയാണ് ബ്രാൻഡ് നിർമിച്ചിരിക്കുന്നതെന്നും ഇന്ത്യയെ കായിക മത്സരങ്ങള്‍ കാണുന്ന രാജ്യങ്ങളില്‍ നിന്ന് കായിക രാജ്യമാക്കുകയാണ് ലക്ഷ്യമെന്നും സച്ചിൻ ടെണ്ടുല്‍ക്കർ പറ‍ഞ്ഞു.

5,000 രൂപ മുതലാണ് 10 എക്സ് യു പുറത്തിറക്കുന്ന ഷൂവിന് വില. ക്രിക്കറ്റിനായി പ്രത്യേകമായി നിർമിച്ച ഷൂ 9,000 രൂപ മുതലും ലഭ്യമാവും. ഷൂവിന് പുറമെ ഷോർട്സും, ടീ ഷർട്ടും ഉള്‍പ്പെടെയുള്ള സ്പോർട്സ് വെയറുകള്‍ ബ്രാൻഡ് പുറത്തിറക്കും. ബ്രാൻഡിന്റെ ഓണ്‍ലൈൻ വില്പന തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *