വി ഗാർഡ് സ്ത്രീകൾക്ക് കൗൺസലിങ്ങിന് ഇടം ഒരുക്കുന്നു
കൊച്ചി: വനിതകൾക്കായി സൗജന്യ കൗൺസലിങ് സെന്റർ സംവിധാനമായ ‘ഇടം’ ഒരുക്കി വി-ഗാർഡ് ഇൻഡസ്ട്രീസ്.പദ്ധതി നടപ്പാക്കുന്നത് സഹൃദയ വെൽഫെയർ സർവീസസുമായി ചേർന്നാണ്. മാനസികാരോഗ്യ ദിനത്തിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഡോ. റീന മിഥുൻ ചിറ്റിലപ്പള്ളി അധ്യക്ഷയായി.മാനസികസമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ സ്ത്രീകളെ ബാധിക്കുന്ന കാര്യങ്ങളിൽ കൗൺസലിങ് സംവിധാനം ഒരുക്കുകയാണ് ‘ഇട’ത്തിലൂടെ വി-ഗാർഡ് ചെയ്യുന്നത്. വനിതകൾക്ക് പ്രഫഷനൽ കൗൺസലിങ് സേവനവും വൈകാരിക പിന്തുണയും സൗജന്യമായി പദ്ധതിയിലൂടെ ലഭ്യമാകും.
