81.39 കോടി രൂപ ഗ്യാരന്‍റി കമ്മീഷനായി സര്‍ക്കാരിന് കൈമാറി കെഎസ്‌എഫ്‌ഇ
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്‍റർപ്രൈസസ് ലിമിറ്റഡ് (കെഎസ്‌എഫ്‌ഇ) നടപ്പു സാമ്പത്തിക വർഷത്തെ ഗ്യാരന്‍റി കമ്മീഷന്‍റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി.
81.39 കോടി രൂപ ആണ് കെഎസ്‌എഫ്‌ഇ സർക്കാരിന് കൈമാറിയത്.ധനമന്ത്രി കെ. എൻ. ബാലഗോപാലിന് കെഎസ്‌എഫ്‌ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.
ചടങ്ങില്‍ കെഎസ്‌എഫ്‌ഇ ഫിനാൻസ് ജനറല്‍ മാനേജർ എസ്. ശരത്ചന്ദ്രൻ, കമ്പനി സെക്രട്ടറി എമില്‍ അലക്സ്, ലെയ്സണ്‍ ഓഫീസർ ജി. ഗോപകുമാർ, കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി എസ്. മുരളി കൃഷ്ണപിള്ള, കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ ജനറല്‍ സെക്രട്ടറി എസ്. അരുണ്‍ ബോസ്, കെഎസ്‌എഫ്‌ഇ എംപ്ലോയിസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി എസ്. വിനോദ്, കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി എസ്. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
