March 22, 2026

സ്വര്‍ണവില കുതിക്കുന്നു; വെള്ളിവിലയിലും കുതിപ്പ്‌

0
50dd8b835c53aef3d0a1dbf972d22750

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും റെക്കോഡ് ഉയരത്തിൽ തന്നെ. പവന് 400 രൂപ വര്‍ധിച്ച്‌ 91,120 രൂപയായി.ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 11,390 രൂപയിലാണ് ഇന്നത്തെ വ്യാപാരം.കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമന് 40 രൂപ കൂടി 9,365 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,285 രൂപയും 9 കാരറ്റ് 4,690 രൂപയിലുമാണ് വ്യാപാരം.

അതെസമയം ഇന്ന് വെള്ളി വിലയിലും കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 8 രൂപ വര്‍ധിച്ച്‌ 175 രൂപയാണ് ഇന്നത്തെ വില.കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്ക് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,600 രൂപയെങ്കിലും നല്‍കേണ്ടിവരും. കൂടാതെ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച്‌ വിലയിലും മാറ്റമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *