February 4, 2026

ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 91000 കടന്നു

0
516061VAG1A00_1

സംസ്ഥാനത്ത് ഇന്നലെ രണ്ടുതവണ കൂടിയ സ്വർണവിലയില്‍ ഇന്നും കുതിപ്പ്. പവന് 160 രൂപ കൂടി 91,040 രൂപയായി.ഇന്നലെ 90,880 രൂപ ആയിരുന്നു നല്‍കേണ്ടത്. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്‌ 11,380 രൂപയായി. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപ ഇനി നല്‍കണം.

സ്വർണവില ഏറ്റവും ഉയർന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ഇനി കുറയാൻ സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3500 ഡോളർ വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ അസ്ഥാനത്താക്കി ദിവസം രണ്ടുതവണയൊക്കെയാണ് ഇപ്പോള്‍ സ്വർണവില വർദ്ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *