January 29, 2026

കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാൻ കേരളത്തിൽ പരിശോധന

0
n68391751117597282385234519f185ad35fe2156f04ef288b085e5524049a5127b5b2c82df5e009c7f72f7

തിരുവനന്തപുരം: കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും കേരളത്തിൽ ഇന്നും തുടരും.170 ബോട്ടിലുകള്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ 52 സാമ്പിളുകളാണ് പരിശോധിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കോള്‍ഡ്‌റിഫ് ഉള്‍പ്പെടെയുള്ള കഫ് സിറപ്പുകള്‍ കഴിച്ച്‌ കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന കർശന നിർദ്ദേശം നല്‍കി ഡ്രഗ് കണ്‍ട്രോളർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ഫാർമസിസ്റ്റുകള്‍ക്കും നിർദേശം.രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകള്‍ നിർദേശിക്കരുതെന്നും ഒന്നിലധികം മരുന്ന് ചേരുവുകള്‍ ചേർന്നിട്ടുള്ള സംയുക്ത ഫോർമുലേഷനുകള്‍ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതിനാല്‍ അത്തരം പ്രിസ്ക്രിപ്ഷനുകള്‍ വന്നാല്‍ ഈ മരുന്നുകള്‍ നല്‍കേണ്ടതില്ല- സർക്കുലർ നിർദേശിക്കുന്നു.അതെസമയം മരുന്ന് കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നല്‍കരുതെന്ന നിർദേശവുമുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പാക്കാനായി കേരളത്തിൽ കർശന നിരീക്ഷണം ഉറപ്പാക്കുാനും തീരുമാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *