February 4, 2026

സൈം പട്ടികയിൽ ബ്ലൂംബെർഗ് എക്സ്പീരിയൻഷ്യൽ ലേണിംഗ്

0
xime2092025

കൊച്ചി: ബ്ലൂംബെർഗ് എക്‌സ്‌പീരിയൻഷ്യൽ ലേണിംഗ് പാർട്‌ണറായി അംഗീകരിക്കപ്പെട്ട രാജ്യത്തെ 30 മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് (സൈം) ഇടം നേടി.

തത്സമയ ഡാറ്റയും ആഗോളവാർത്തകളും പ്രഫഷണൽ ഗ്രേഡ് അനലിറ്റിക്സും വികസിത സിമുലേഷൻ ടൂളുകളും ഉപയോഗിച്ചുള്ള പഠനമാണ് ഒരുക്കുന്നത്.ആഗോള ബിസിനസ് നേതാക്കളെ വളർത്തിയെടുക്കുകയെന്നാണ് സൈമിന്റെ ദൗത്യമെന്ന് സൊസൈറ്റി പ്രസിഡൻന്റ് അനിൽ ഫിലിപ്പ് വ്യക്തമാക്കി. ബംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയിടങ്ങളിൽ സൈമിനു കാമ്പസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *