March 22, 2026

പുതിയ ട്രക്ക് പുറത്തിറക്കി ടാറ്റ

0
images (1) (9)

കൊച്ചി: 5 ടൺ ഭാരശേഷിയുള്ള 4-ടയർ ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. എൽപിടി 812 എന്ന പുതിയ മോഡലിൽ എസി സൗകര്യമുണ്ട്. കുറഞ്ഞ അറ്റകുറ്റപ്പണിയും ഉയർന്ന ഇന്ധനക്ഷമതയും നൽകുന്ന എസ്പ‌ിസിആർ ഡീസൽ എൻജിനാണ്.

125 എച്ച്‌പി കരുത്തും 360 എൻഎം ടോർക്കും നൽകുന്ന ഈ ട്രക്ക്, 5-സ്‌പീഡ് ഗിയർബോക്സ്, ബൂസ്‌റ്റർ അസിസ്റ്റഡ് ക്ലച്ച്, ഹെവി ഡ്യൂട്ടി റേഡിയൽ ടയർ തുടങ്ങിയ സവിശേഷതകളിലൂടെ സുരക്ഷയും ഡ്രൈവിങ് സുഖവും ഉറപ്പാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് കമേഴ്സ്യൽ വെഹിക്കിൾസ് ട്രക്ക്സ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *