ജെയ്ക്കോ ഡയമണ്ട്സ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു
തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ ഡയമണ്ട് ഷോറൂമായ ജെയ്‌ക്കോ ഡയമണ്ട്സ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു.ഡയമണ്ട്സിന്റെ വലിയ എക്‌സ്ക്ലൂസീവ് ശേഖരം ഒരുക്കിയാണ് ഡയമണ്ട് ആഭരണങ്ങളുടെ മാത്രമായിട്ടുള്ള ആദ്യത്തെ ഷോറൂം തൊടുപുഴയിൽ ജെയ്‌ക്കോ തുടങ്ങിയിരിക്കുന്നത്.
ഉദ്ഘാടന ദിവസത്തെ കൂപ്പൺ നറുക്കെടുപ്പിൽ അര ലക്ഷം രൂപയുടെ ഭാഗ്യശാലിയായി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു.മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്റ് രാജു തരണിയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ദീപക്, കൗൺസിലർ ജയലക്ഷമി എന്നിവർ പ്രസംഗിച്ചു.
