കൊച്ചി: നടപ്പ് സാമ്പത്തികവർഷം കേരളത്തിൽ പുതിയ നാല് ശാഖകൾ തുടങ്ങുമെന്ന് യെസ് ബാങ്ക് അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ശാഖകൾ ആരംഭിക്കുക.
നിലവിൽ സംസ്ഥാനത്ത് 22 ശാഖകളും 22 എടിഎമ്മുകളുമുണ്ട്. കേരളത്തിൽ നിന്നാണ് ബാങ്കിന്റെ ആകെ നിക്ഷേപങ്ങളിൽ 2.1 ശതമാനവും.