June 8, 2025

‘ഡിസ്ട്രിക്റ്റ്’ ആപ്പുമായി സൊമാറ്റോ

0
IMG-20241116-WA0024

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പുതിയ ആപ്പുമായി എത്തിയിരിക്കുന്നു. “ഡിസ്ട്രിക്റ്റ്” എന്ന പേരിലുള്ള പുതിയ ആപ്പ് വഴി, ഭക്ഷണം ഓർഡർ ചെയ്യുന്നതിലുപരി, സിനിമ, ഇവൻ്റുകൾ, ഡൈനിംഗ് ഔട്ട് ബുക്കിംഗുകൾ എന്നിവ ചെയ്യാനാകും. ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.സെപ്റ്റംബർ മാസത്തിൽ സൊമാറ്റോ, ഓൺലൈൻ ട്രാൻസാക്ഷൻ കമ്പനിയായ പേടിഎമ്മിന്റെ ടിക്കറ്റ് ബുക്കിംഗ് വിഭാഗം 2,048 കോടി രൂപക്ക് ഏറ്റെടുത്തിരുന്നു. ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ് മേഖലയെ മറികടന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സൊമാറ്റോയുടെ ഈ നീക്കം.ഡൈനിംഗിനുള്ള സേവനങ്ങളോടൊപ്പം സിനിമ, സ്പോർട്സ്, ലൈവ് പെർഫോർമൻസുകൾ, ഷോപ്പിംഗ്, സ്റ്റേക്കേഷൻ ബുക്കിംഗുകൾ എന്നിവയ്ക്ക് ഒറ്റ പ്ലാറ്റ്ഫോം എന്ന ആശയം മുന്നോട്ടുവയ്ക്കുകയാണ് ഡിസ്ട്രിക്റ്റ്.സൊമാറ്റോയുടെ ഇതുവരെയുള്ള മൂന്നാമത്തെ പ്രധാന B2C ബിസിനസായാണ് ഡിസ്ട്രിക്റ്റ്. ബുക്ക്‌മൈഷോ, പേടിഎം പോലുള്ളവർ ആണ് ഡിസ്ട്രിക്റ്റിന്റെ പ്രധാന എതിരാളികൾ. ഇന്ത്യയിലെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗിന്റെ 60 ശതമാനവും ബുക്ക്‌മൈഷോ വഴി നടത്തപ്പെടുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിലും സൊമാറ്റോയ്ക്ക് സ്വിഗ്ഗി എന്ന ശക്തനായ എതിരാളി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *