June 8, 2025

സൊമാറ്റോ ലിമിറ്റഡ് ഇനി മുതൽ എറ്റേണല്‍ ലിമിറ്റഡ്; പേരുമാറ്റത്തിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു

0
images (1) (29)

സൊമാറ്റോ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് പേര് എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിനുള്ള അനുമതി ഓഹരി ഉടമകളിൽ നിന്നും ലഭിച്ചു. എന്നാൽ, ഈ മാറ്റം കോര്‍പ്പറേറ്റ് സ്ഥാപനത്തിന് മാത്രമേ ബാധകമാകൂ. സൊമാറ്റോ ബ്രാന്‍ഡിനോ ആപ്പിനോ ഇത് ബാധകമല്ലന്ന് കമ്പനി അറിയിച്ചു.തങ്ങളുടെ ഭക്ഷണ വിതരണ സേവനം അറിയപ്പെടുന്ന പേരില്‍ തന്നെ തുടരുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യ വിതരണത്തിന് അപ്പുറത്തേക്ക് കമ്പനി വികസിക്കുന്നതിനാല്‍ ഈ റീബ്രാന്‍ഡിംഗ് നീക്കം യോജിക്കുന്നതായാണ് വിലയിരുത്തല്‍. അതെസമയം കമ്പനി ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യുര്‍ എന്നിവയുള്‍പ്പെടെ വിവിധ സംരംഭങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.ഫെബ്രുവരി 6 ന്, സൊമാറ്റോയുടെ ഡയറക്ടര്‍ ബോര്‍ഡ് കോര്‍പ്പറേറ്റ് പേര് മാറ്റത്തിന് അംഗീകാരം കൊടുത്തിരുന്നു. ഇതിനു ശേഷമാണ് നിര്‍ദ്ദേശം ഓഹരി ഉടമകള്‍ക്ക് മുന്നിലെത്തിയത്. തുടർന്ന് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി.

ഈ മാറ്റത്തിന്റെ ഭാഗമായി, സൊമാറ്റോ അവരുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് zomato.com ല്‍ നിന്ന് eternal.com ലേക്ക് അപ്‌ഡേറ്റ് ചെയ്യും.സൊമാറ്റോയുടെ വിപണി സാന്നിധ്യം റീബ്രാന്‍ഡിംഗ് ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നവീകരണത്തിലും വൈവിധ്യവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സൊമാറ്റോ അതിന്റെ മേഖലയില്‍ നേതൃസ്ഥാനം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.നിയമപരമായ രേഖകളിലെ പേര് മാറുമ്പോള്‍, സൊമാറ്റോയുടെ ആപ്പ്, സേവനം, ബ്രാന്‍ഡ് ഐഡന്റിറ്റി എന്നിവ മാറ്റമില്ലാതെ തുടരുന്നു. ഇത് ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും സേവനങ്ങളുടെ ഉപയോഗം എളുപ്പമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *