സൊമാറ്റോ സഹസ്ഥാപക അകൃതി ചോപ്ര രാജിവച്ചു

സൊമാറ്റോയുടെ സഹസ്ഥാപകയും ചീഫ് പീപ്പിള്‍ ഓഫീസറുമായ അകൃതി ചോപ്ര രാജിവെച്ചതായി കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ 27 മുതലാണ് അവര്‍ ഔദ്യോഗികമായി പദവിയില്‍ നിന്ന് ഒഴിഞ്ഞത്. അകൃതി, ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സയുടെ ഭാര്യ കൂടിയാണ്.അകൃതി ചോപ്ര സൊമാറ്റോയില്‍ 13 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സിഎഫ്ഒയായിരുന്ന സമയത്ത് അവര്‍ ഫിനാന്‍സ്, ലീഗല്‍ ടീമുകള്‍ രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. സൊമാറ്റോയില്‍ ചേരുന്നതിന് മുമ്പ് അവര്‍ പിഡബ്ല്യുസിയില്‍ ടാക്സ് ആന്‍ഡ് റെഗുലേറ്ററി പ്രാക്ടീസില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ചീഫ് ടെക്നോളജി ഓഫീസറായ ഗുഞ്ജന്‍ പതിദാര്‍ ഒരു ദശാബ്ദത്തിലേറെയുള്ള സേവനത്തിന് ശേഷം രാജിവെച്ചിരുന്നു. അതിനുമുമ്പ്, 2022 നവംബറില്‍ മറ്റൊരു സഹസ്ഥാപകന്‍ മോഹിത് ഗുപ്തയും രാജിവച്ചിരുന്നു.