June 8, 2025

പുതിയ ഫീച്ചറുമായി യൂട്യൂബ്; പ്രീമിയം സബ്സ്ക്രൈബർസിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനിമുതൽ എല്ലാവർക്കും

0
images (1) (7)

യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചർ ഇനിമുതൽ എല്ലാവർക്കും ലഭ്യമാകും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സ്ലീപ്പർ ടൈമർ ഫീച്ചറും പ്ലേബാക്ക് സ്പീഡ് ക്രമീകരണവും ഉപയോക്താക്കൾക്കായി ഒരുക്കാനൊരുങ്ങുകയാണ് യൂട്യൂബ്. നിലവിൽ ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ് 0.25 ആണെങ്കിലും, പുതിയ അപ്ഡേഷനോടെ ഇത് 0.05 ആയി കുറയ്ക്കും. നിലവിലുള്ള 2x സ്പീഡും കൂടുതൽ വർധിപ്പിക്കുമെന്നും സൂചനയുണ്ട്.മുന്‍പ് സ്ലീപ്പർ ടൈമർ പ്രീമിയം സബ്സ്ക്രൈബർമാർക്കായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഈ ഫീച്ചർ ഇനി എല്ലാവർക്കും ലഭ്യമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു നിശ്ചിത സമയത്തിനുശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകാൻ ഉപയോക്താക്കൾക്ക് ടൈമർ സെറ്റ് ചെയ്യാം. ആദ്യം പ്രീമിയം സബ്സ്ക്രൈബർമാരിലാണ് ഈ ഫീച്ചർ പരീക്ഷിച്ചത്.പ്ലേബാക്ക് മെനുവിൽ സ്ലീപ്പർ ടൈമർ ഓപ്ഷൻ ഉണ്ടാകും. ഉപയോക്താക്കൾക്ക് 10, 15, 20, 45 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ സമയത്ത് ടൈമർ സെറ്റ് ചെയ്യാം. കൂടാതെ, വീഡിയോയുടെ അവസാനം ടൈമർ സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാകും. കൂടുതൽ സമയം വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് പോപ്പ്-അപ്പ് മുഖാന്തിരം ടൈമർ നീട്ടാനും കഴിയും. പ്ളേബാക്ക് താത്കാലികമായി സ്റ്റോപ്പാകാനുള്ള സൗകര്യവും ഈ അപ്ഡേഷനിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *