March 19, 2026

പുതിയ ‘ടൈമര്‍’ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

0
youtube-acaba-de-cambiar-por-completo-todas-las-novedades-que-llegan-a-la-plataforma

യൂട്യൂബില്‍ ഷോര്‍ട്ട്‌സ് വീഡിയോകള്‍ തുടര്‍ച്ചയായി സ്‌ക്രോള്‍ ചെയ്യുന്ന ‘ഡൂംസ്‌ക്രോളിംഗ്’ ശീലം തടയാനായി യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഒരു പുതിയ ‘ടൈമര്‍’ ഫീച്ചര്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അനന്തമായ സ്‌ക്രോളിംഗ് ഉപയോക്താക്കളുടെ ശ്രദ്ധ കുറയ്ക്കുകയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ടൈമര്‍’ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ദിവസം എത്ര സമയം ഷോര്‍ട്ട്‌സ് കാണാന്‍ ചെലവഴിക്കാമെന്ന് സ്വയം ഒരു പരിധി നിശ്ചയിക്കാം.

ഉപയോക്താവ് നിശ്ചയിച്ച സമയപരിധി എത്തിക്കഴിഞ്ഞാല്‍, ഷോര്‍ട്ട്‌സ് ഫീഡിലെ സ്‌ക്രോളിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു പോപ്പ്-അപ്പ് പ്രോംപ്റ്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. നിലവില്‍, ഈ പ്രോംപ്റ്റ് മറികടന്ന് അന്നത്തെ ദിവസം സ്‌ക്രോളിംഗ് തുടരാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്കുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പാരന്റല്‍ കണ്‍ട്രോളുകള്‍ക്കുള്ള പിന്തുണ കൂടി ഈ ഫീച്ചറിന് നല്‍കാന്‍ യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. ഇത് നടപ്പിലാകുമ്പോള്‍, രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്കായി ഷോര്‍ട്ട്‌സ് കാണാനുള്ള സമയപരിധി നിശ്ചയിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *