ട്രംപിന് 24.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് യൂട്യൂബ്
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം സമവായത്തിലേക്ക്. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് എത്തിയത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്ഫോം യൂട്യൂബ് നിരോധിച്ചത്.
ഇതുമായി ബന്ധപ്പെട്ട കേസിലാണ് യൂട്യൂബ് ഭീമമായ തുക നഷ്ടപരിഹാരമായി നൽകി ഒത്തുതിർപ്പിലെത്താൻ ധാരണയായത്. ട്രംപിന് 24.5 മില്യൺ ഡോളർ (ഏകദേശം ₹204 കോടി ഇന്ത്യൻ രൂപ) നൽകിക്കൊണ്ടാണ് യൂട്യൂബ് കേസ് അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു നിയമപോരാട്ടമാണ് ഇതോടെ ഒത്തുതീർപ്പിലേക്ക് എത്തുന്നത്.
