February 4, 2026

വോട്ടർപട്ടികയിൽ സെപ്തംബർ 29 മുതൽ വീണ്ടും പേരു ചേർക്കാം

0
IMG_TH_-_LOK_SABHA_ELECT_2_1_CEAHSRME

ഡിസംബർ മാസം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കപ്പെടും എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2025 സെപ്റ്റംബർ 2-ന് പുതുക്കിയ വോട്ടർ പട്ടികയെ ആധാരമാക്കി തയ്യാറാക്കിയ കരട് പട്ടികയിൽ മൊത്തം 2,83,12,458 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് ഉള്ളത്. കൂടാതെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.കരട് പട്ടിക തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കൂടാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് sec.kerala.gov.in എന്നിവിടങ്ങളിലായി പരിശോധിക്കാവുന്നതാണ്. sec.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന എല്ലാ അപേക്ഷകളും ഓൺലൈനായി നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. അതിലെ തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *