March 28, 2026

സ്വര്‍ണവും വെള്ളിയും വാങ്ങാം ഇനി ബോചെ ഗോള്‍ഡ് ആൻഡ് ഡയമണ്ട് എടിഎമ്മിലൂടെ

0
n6910440281764411456275fcdeaa0f241c2058f5d5c206ca89bd2c7442b75841d5fe5e72b58e25fdc336c4

തൃശൂർ: കേരളത്തിൽ സ്വർണം വാങ്ങാൻ ആദ്യമായി എടിഎം സ്ഥാപിച്ച്‌ ബോചെ. തൃശൂർ റൗണ്ടിലുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ സ്ഥാപിച്ച എടിഎമ്മിന്റെ പ്രവർത്തനോദ്ഘാടനം ബോചെ, സയ് തരൂജ് (എംഡി, സിഇഒ, ഗോള്ഡ് സിക്ക ലിമിറ്റഡ്) തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.

ഡോ. ജി.എസ്. മൂർത്തി (ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ചെയർമാൻ, എടിഡി എക്സ് ടി ഗ്രൂപ്പ്) എടിഎമ്മിൽ നിന്നും ഗോള്ഡ് കോയിന് വാങ്ങി ആദ്യ ട്രാൻസാക്ഷന് നിർവഹിച്ചു.ഡോ. സഞ്ജയ് ജോർജ് (സിഇഒ, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്), അംബിക ബർമൻ (ചെയർപേഴ്സൺ, ഗോള്ഡ് സിക്ക), ഗോപാൽ ശർമ (ഡയറക്ടർ, ഗോള്ഡ് സിക്ക ലിമിറ്റഡ്), ഹഫ്സാ തരൂജ് (സിഇഒ, എക്സ് യുഗ് ടെക്നോളജീസ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

എടിഎമ്മിലൂടെ സ്വർണം, വെള്ളി നാണയങ്ങളാണ് ലഭിക്കുക. ഹൈദരാബാദിലെ ഗോള്ഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡാണ് എടിഎം നിർമിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്ത്തനസജ്ജമായ എടിഎമ്മിൽ നിന്നും 0.5 ഗ്രാം മുതലുള്ള നാണയങ്ങൾ സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *