June 8, 2025

വാട്‌സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം, എവിടെയും പോകേണ്ട

0
images (1)

തിരുവനന്തപുരം: മെറ്റയുടെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ളത്, ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിന് ശബ്ദ നിർദ്ദേശം നൽകാനുള്ള സംവിധാനമാണ്. മെറ്റ എഐയുടെ റിയൽ-ടൈം വോയ്‌സ് മോഡ് ഉപയോഗിച്ച്, ഫോട്ടോകളെ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് ശബ്ദ നിർദേശം നൽകാനാകും. വാട്‌സ്ആപ്പിന്റെ ബീറ്റ വേർഷനിൽ ഇതിനകം ഈ വോയ്‌സ് മോഡ് ലഭ്യമായിരുന്നുവെങ്കിലും ഉടൻ തന്നെ ഇത് കൂടുതൽ ഉപയോക്താക്കൾക്ക് എത്തിക്കും.വോയിസ് കമാൻഡിന്റെ സഹായത്തോടെ, ഫോട്ടോകളുടെ പശ്ചാത്തലം മാറ്റാനും അനാവശ്യ ഭാഗങ്ങൾ ഒഴിവാക്കാനും കഴിയുന്ന ഈ സംവിധാനമാണ് മെറ്റ എഐ അവതരിപ്പിക്കുന്നത്. ഇതിനായി ചിത്രങ്ങൾ മെറ്റ എഐയുമായി ഷെയർ ചെയ്ത ശേഷം, ചാറ്റ്ബോട്ടിന് ശബ്ദ നിർദേശം നൽകുന്നതിലൂടെ എഡിറ്റിംഗിനുള്ള നിർദേശങ്ങൾ നൽകാവുന്നതാണ്. ഈ ഫീച്ചർ മെറ്റ കണക്ട് ഇവൻറിൽ ആണ് കമ്പനി പ്രഖ്യാപിച്ചത്.വാട്‌സ്ആപ്പിൽ വേവ്‌ഫോം ബട്ടൺ പ്രസ് ചെയ്ത് ഉപയോക്താക്കൾക്ക് മെറ്റ എഐയുമായി സംസാരിക്കാനും ജോൺ സീന പോലുള്ള സെലിബ്രിറ്റികളുടെ ശബ്ദത്തോടൊപ്പം സംവദിക്കാനുമാകുമെന്ന് മെറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ചിത്രം അയച്ചാൽ അതിന്റെ വിശദാംശങ്ങൾ മെറ്റ എഐ വിശദീകരിക്കുന്ന പുതിയ ഫീച്ചറും ഉടൻ വരാനിരിക്കുകയാണ്. ഉദാഹരണത്തിന്, ഭക്ഷണത്തിന്റെ ചിത്രം നൽകുന്നതിലൂടെ അത് എങ്ങനെ തയ്യാറാക്കാമെന്നത് സംബന്ധിച്ച വിവരങ്ങളും മെറ്റ എഐ നൽകുന്ന സംവിധാനമാണ്.വാട്‌സ്ആപ്പിൽ അടുത്തിടെ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുവരുന്ന ഒരു പശ്ചാത്തലത്തിലാണ് ഈ പുതുമകളും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *