June 7, 2025

ആളെ ചേർക്കാതെ തന്നെ ഗ്രൂപ്പുണ്ടാക്കാം; വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ!

0
images (3) (14)

ഒന്നോ അതിലധികമോ ആളുകളെ ആദ്യം ചേർത്താണ് സാധാരണയായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്. എന്നാൽ ഈ രീതി ഉടൻ മാറാൻ പോവുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ്, ഒരു കോൺടാക്റ്റിനെയോ സുഹൃത്തിനെയോ ചേർക്കാതെ തന്നെ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

ഒരു ഗ്രൂപ്പ് സൃഷ്ടിച്ചതിനുശേഷം, ഗ്രൂപ്പ് ലിങ്ക് പങ്കിടുന്നതിലൂടെയോ ഇൻവൈറ്റ് അയയ്ക്കുന്നതിലൂടെയോ ആളുകളെ പിന്നീട് ഘട്ടം ഘട്ടമായി ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇത് ഗ്രൂപ്പുകൾ തുടങ്ങുന്ന പ്രക്രിയ വളരെ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ വാബീറ്റ ഇൻഫോ വെളിപ്പെടുത്തി. വാട്ട്‌സ്ആപ്പ് 2.25.14.12 ബീറ്റ പതിപ്പിൽ ഈ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വാട്ട്‌സ്ആപ്പിന്റെ റെഗുലർ (സ്റ്റേബിൾ) പതിപ്പിലും ഇത് ഉടൻ ലഭ്യമാകും.

നിലവിൽ, ചാറ്റ് ഫ്ലോട്ടിംഗ് ബോക്സിൽ നിന്ന് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുമ്പോൾ ഒരു കോൺടാക്റ്റിനെയെങ്കിലും നിർബന്ധമായും ചേർക്കേണ്ടതുണ്ട്. എന്നാൽ പുതിയ ബീറ്റ പതിപ്പ് കാണിക്കുന്നത് ഈ നിബന്ധന ഉടൻ ഇല്ലാതാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഗ്രൂപ്പ് സൃഷ്ടിക്കുമ്പോൾ അതിലെ ആദ്യത്തെ അംഗം നിങ്ങൾ മാത്രമായിരിക്കും. പിന്നീട് നിങ്ങൾക്ക് മറ്റുള്ളവരെ എളുപ്പത്തിൽ ഉൾപ്പെടുത്താം.

ഈ മാറ്റത്തോടെ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വെറും ഒന്നിലധികം ആളുകളുള്ള ചാറ്റ് ബോക്‌സുകൾ എന്നതിനപ്പുറം ഡോക്യുമെന്റുകൾ, ചിത്രങ്ങൾ, ഫയലുകൾ തുടങ്ങിയവ സ്വന്തമായി സൂക്ഷിക്കാനുള്ള ഒരിടം എന്ന നിലയിലും ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത് വാട്ട്‌സ്ആപ്പിലെ ‘മെസേജ് മീ’ ചാറ്റ് ഓപ്ഷന് സമാനമായ രീതിയിൽ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് അവസരം ഒരുക്കാം.

Leave a Reply

Your email address will not be published. Required fields are marked *