ഓണം ഓഫറുകളുമായി യമഹ
കൊച്ചി: ഓണം ഓഫറുകൾ യമഹ മോട്ടോർ പ്രഖ്യാപിച്ചു. ജനപ്രിയ ഹൈബ്രിഡ് സ്കൂട്ടർ മോഡലുകൾക്കും എഫ്‌ഇസഡ് മോട്ടോർ സൈക്കിളുകൾക്കും ആകർഷകമായ വില കുറവ്, അനായാസ ഫി നാൻസ് സ്കീമുകൾ, സൗജന്യ ഇൻഷ്വറൻസ് തുടങ്ങിയവയുണ്ട്.
റെ ഇസഡ്ആർ 125 ഫൈ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി സ്‌കൂട്ടറുകൾ എന്നിവയ്ക്ക് 10,010 രൂപയുടെ ഓഫറുകൾ ലഭ്യമാണ്. 7,400 രൂപയുടെ സൗജന്യ ഇ ൻഷ്വറൻസ് ഫാസിനോ 125 ഫൈ ഹൈബ്രിഡ് സ്കൂട്ടറിന് ലഭിക്കും.
ഹൈബ്രിഡ് സ്‌കൂട്ടർ മോഡലുകൾക്ക് 4999 രൂപ മുതൽ ആരംഭിക്കുന്ന താഴ്ന്ന ഡൗൺ പേ മെന്റും ആകർഷകമായ പലിശനിരക്കുകളും ലഭ്യമാക്കുന്നതാണ്. എല്ലാ മെയ്‌ഡ് ഇൻ ഇന്ത്യ മോട്ടോർ സൈക്കിൾ, സ്കൂട്ടർ മോഡലുകൾക്കും പത്തു വർഷത്തെ മൊത്തവാറൻ്റിയും യമഹ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
