September 9, 2025

ഹൈബ്രിഡ് പതിപ്പുമായി യമഹ

0
n672628655175256917643443c48079dd42ce9ee85f08fd997326286d5114c4530a6eea633787b2682253f9

ന്യൂ ഡല്‍ഹി: ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ അപ്‌ഗ്രേഡ് ചെയ്ത FZ-X അവതരിപ്പിച്ചു യമഹ.

ഇതിന്റെ മറ്റൊരു പ്രത്യേകത ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയ പുതിയ TFT സ്‌ക്രീനാണ്. 1.50 ലക്ഷം രൂപയാണ് ബൈക്കിന്റെ ഏകദേശ വില (എക്സ്-ഷോറൂം).

വരാനിരിക്കുന്ന ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ബൈക്ക് വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) ഉള്‍പ്പെടുത്തിയട്ടുണ്ട് വേഗത്തിലുള്ള ആക്‌സിലറേഷന് വേണ്ടി നേരിയ ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നതിന് ഇത് എന്‍ജിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സൈലന്റ് എന്‍ജിന്‍ സ്റ്റാര്‍ട്ടിങ്, ഐഡ്‌ലിങ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ തുടങ്ങിയവയും ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള ഒരു പുതിയ TFT സ്‌ക്രീനും ഈ ബൈക്കില്‍ ലഭ്യമാണ്.FZ-X സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിലും തുടര്‍ന്നും ലഭ്യമാകും. ഹൈബ്രിഡ് പതിപ്പ് ആയിരിക്കും ഇനി ടോപ്പ്-സ്‌പെസിഫിക്കേഷന്‍ മോഡല്‍. പുതിയ മാറ്റ് ടൈറ്റന്‍ നിറം വാഗ്ദാനം ചെയ്യുന്ന തരത്തിലായിരിക്കും വിപണിയില്‍ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *