June 7, 2025

ഷവോമി 15 സീരീസ് മാർച്ച് 11ന് ഇന്ത്യയിൽ

0
1740722338-1735

ഷവോമിയുടെ എറ്റവും പുതിയ ഫോണായ ഷവോമി 15 സീരീസ് മാർച്ച് 11ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന്‌ റിപ്പോർട്ട്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് പരിപാടിയില്‍ ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ആ​ഗോള തലത്തിൽ പുറത്തിറക്കി.

ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും ഷവോമി 15 സീരീസ് വിപണിയില്‍ എത്തുക. ഇന്ത്യന്‍ വിപണിയില്‍, ഷവോമി 15ന് ഏകദേശം 70,000 രൂപയും അള്‍ട്രായ്ക്ക് 100,000 രൂപയില്‍ താഴെയുമാണ് വില പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *