ഇന്ത്യയിൽ ഡബ്ല്യൂഡബ്ല്യൂഇ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ? അടുത്തത് ക്രിക്കറ്റ്?

ദില്ലി: ഇന്ത്യയിലെ കായികവിനോദ രംഗത്തേക്ക് നെറ്റ്ഫ്ലിക്സ് സജീവമാകുന്നു. പ്രമുഖ റെസലിംഗ് പരിപാടിയായ ഡബ്ല്യൂഡബ്ല്യൂഇയുടെ ഇന്ത്യയിലെ സ്ട്രീമിംഗ് അവകാശങ്ങൾ സോണി പിക്ചേഴ്സ് നെറ്റ്വർക്കിൽ നിന്ന് നെറ്റ്ഫ്ലിക്സിലേക്ക് മാറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ടികെഒ ഗ്രൂപ്പ് സോണിയുമായുള്ള കരാർ അവസാനിപ്പിച്ച് ഈ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന് കൈമാറുമെന്നും ഇതിന്റെ മൂല്യം 500 കോടി ഡോളറാണെന്നും ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകമെമ്പാടും ലൈവ് സ്പോർട്സ് സ്ട്രീമിംഗിൽ മുൻതൂക്കം നേടിയ നെറ്റ്ഫ്ലിക്സ്, ഇന്ത്യയിൽ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ അവതരിപ്പിക്കുമെന്ന് സൂചന. 2025-ൽ സോണിയുമായുള്ള കരാർ അവസാനിക്കുന്നതോടെ ഡബ്ല്യൂഡബ്ല്യൂഇ പരിപാടികൾ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിക്കും. 2020-ൽ 21 കോടി ഡോളറിന് സോണി ഈ അവകാശങ്ങൾ നേടിയിരുന്നു.
2025 ജനുവരിയിൽ യുഎസ്, കാനഡ, യുകെ, ദക്ഷിണ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഡബ്ല്യൂഡബ്ല്യൂഇയുടെ പ്രധാന പരിപാടികൾ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ ഇതിന്റെ സ്ട്രീമിംഗ് ആരംഭിക്കുക 2025 ഏപ്രിലിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രശസ്തമായ മറ്റ് കായിക പരിപാടികൾ നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകുമോ എന്നതും ആശങ്കയാകുന്നു.
ദില്ലി: ഇന്ത്യയിലെ കായികവിനോദ രംഗത്തേക്ക് നെറ്റ്ഫ്ലിക്സ് സജീവമാകുന്നു. പ്രമുഖ റെസലിംഗ് പരിപാടിയായ ഡബ്ല്യൂഡബ്ല്യൂഇയുടെ ഇന്ത്യയിലെ സ്ട്രീമിംഗ് അവകാശങ്ങൾ സോണി പിക്ചേഴ്സ് നെറ്റ്വർക്കിൽ നിന്ന് നെറ്റ്ഫ്ലിക്സിലേക്ക് മാറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ടികെഒ ഗ്രൂപ്പ് സോണിയുമായുള്ള കരാർ അവസാനിപ്പിച്ച് ഈ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന് കൈമാറുമെന്നും ഇതിന്റെ മൂല്യം 500 കോടി ഡോളറാണെന്നും ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകമെമ്പാടും ലൈവ് സ്പോർട്സ് സ്ട്രീമിംഗിൽ മുൻതൂക്കം നേടിയ നെറ്റ്ഫ്ലിക്സ്, ഇന്ത്യയിൽ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ അവതരിപ്പിക്കുമെന്ന് സൂചന. 2025-ൽ സോണിയുമായുള്ള കരാർ അവസാനിക്കുന്നതോടെ ഡബ്ല്യൂഡബ്ല്യൂഇ പരിപാടികൾ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിക്കും. 2020-ൽ 21 കോടി ഡോളറിന് സോണി ഈ അവകാശങ്ങൾ നേടിയിരുന്നു. 2025 ജനുവരിയിൽ യുഎസ്, കാനഡ, യുകെ, ദക്ഷിണ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഡബ്ല്യൂഡബ്ല്യൂഇയുടെ പ്രധാന പരിപാടികൾ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ ഇതിന്റെ സ്ട്രീമിംഗ് ആരംഭിക്കുക 2025 ഏപ്രിലിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രശസ്തമായ മറ്റ് കായിക പരിപാടികൾ നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകുമോ എന്നതും ആശങ്കയാകുന്നു.