March 22, 2026

ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു

0
gramaphone12102025

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു. ബംഗളൂരുവിലെ ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ് മൂന്നാം എഡിഷനിൽ ബാക്ക് ടു ദ് ഫ്യൂച്ചർ എന്ന തീമിന്റെ ഭാഗമായാണ് ഈ പ്രദർശനം. 40 അടി ഉയരമുള്ള ഈ ഗ്രാമഫോണിൽ ഉയർന്ന ശബ്ദമുള്ള ഹോൺ, ആധുനിക ഡിസൈൻ മോട്ടിഫുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ട്.

20 കരകൗശല വിദഗ്‌ധരുടെ 15 ദിവസത്തെ പ്രവർത്തന ഫലമായാണ് ഗ്രാമഫോൺ നിർമിച്ചത്. ദക്ഷിണ ബംഗളൂരു ജെപി നഗർ ബനശങ്കരിയിലെ കനകപുര റോഡിലാണ് ബിഎൽആർ ഫെസ്റ്റ് നടക്കുന്നത്.

ഉഷ ഉതുപ്പിന്റെ കച്ചേരി, ഷോപ്പിംഗ് എക്സിബിഷനുകൾ, ഇൻസ്റ്റലേഷനുകൾ, സംവാദങ്ങൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിംഗ് അവസരങ്ങൾ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *