January 30, 2026

വണ്ടർല ഹോളി ഡേയ്സ് ലിമിറ്റഡ് ഫ്രീ സ്റ്റൈലർ, ഡ്രോപ് ലൂപ് എന്നീ റൈഡുകൾ ആരംഭിച്ചു

0
Wonderla-Freestyler-flag-off

കൊച്ചി: അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ് ഫ്രീ സ്റ്റൈലർ, ഡ്രോപ് ലൂപ് തുടങ്ങിയ രണ്ട് ഹൈത്രിൽ റൈഡുകൾ കൊച്ചി വണ്ടർലയിൽ തുടങ്ങി. അസിസ്റ്റ‌ന്റ് കലക്ടർ പാർവതി ഗോപകുമാർ, നടൻ ശ്യാം മോഹൻ, വണ്ടർല മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, സിഇഒ ധീരൻ ചൗധരി, വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ് കൊച്ചി പാർക്ക് ഹെഡ് കെ. യു. നിതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 10. 5 കോടി രൂപയിലധികം മുതൽമുടക്കിയാണ് റൈഡുകൾ ഒരുക്കിയത്. ഫ്രീ സ്റ്റൈലർ സാഹസികത ഏറെ ഇഷ്ടപ്പെടുന്നവർക്കായുള്ള റൈഡാണ്.

പുതിയ റൈഡുകൾ ലോഞ്ച് ചെയ്യുന്നതിനൊപ്പം 20 മുതൽ ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഗ്രാൻഡ് ക്രിസ്‌മസ് ആഘോഷവും വണ്ടർലയിൽ തുടങ്ങുന്നു. അതിഥികൾക്ക് 8 മണിക്കൂർ മുതൽ 11 മണിക്കൂർ വരെ ദൈർഘ്യമുള്ള നൈറ്റ് പാർക്ക് ഫെസ്റ്റിവൽ പാസുകൾ, ആകർഷകമായ നിരക്കിൽ ഭക്ഷണ കോംബോകൾ ഉൾപ്പെടെയുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാം. ഓൺലൈൻ ബുക്കിങ് പോർട്ടൽ: https://bookings.wonderla.com/ കൂടുതൽ വിവരങ്ങൾക്ക് 0484-3514001

Leave a Reply

Your email address will not be published. Required fields are marked *