February 4, 2026

വി​ൻവി​ഷ് ടെ​ക്നോ​ള​ജീ​സ് ഡിസൈ​ൻ സെ​ന്‍റ​ർ ടെക്നോ​പാ​ർ​ക്കി​ൽ​ സ്ഥാപി​ക്കും

0
IMG-20251107-WA0003

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ഇല​​​ക്ട്രോ​​​ണി​​​ക്സ്, ഐ​​​ഒ​​​ടി, ഒ​​​പ്റ്റോ​​​ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണ കമ്പനി​​​യാ​​​യ വി​​​ൻ​​​വി​​​ഷ് ടെക്നോ​​​ള​​​ജീ​​​സ് 2027 ഓ​​​ടെ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേസ്3-ൽ ​​​സ്വ​​​ന്തം കാ​​​മ്പസ് സ്ഥാ​​​പി​​​ക്കാനൊരുങ്ങുന്നു.1,10,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വിസ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​ണ് യൂണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ക.

ഏക​​​ദേ​​​ശം 500 ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ സാധിക്കും. ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വോഡ്കാ​​​സ്റ്റാ​​​യ ‘ആ​​​സ്പ​​​യ​​​ർ: സ്റ്റോ​​​റീ​​​സ് ഓ​​​ഫ് ഇ​​​ന്നൊ​​​വേ​​​ഷ​​​നി’​​​ൽ വിൻ​​​വി​​​ഷ് ടെക്നോ​​​ള​​​ജീ​​​സ് സി​​​ഒ​​​ഒ പ​​​യ​​​സ് വ​​​ർ​​​ഗീ​​​സ് ആണ് ഇ​​​ക്കാ​​​ര്യം വ്യക്തമാക്കിയത്.2027 ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ് 3- ലെ​​​യും കി​​​ൻ​​​ഫ്ര​​​യി​​​ലെ​​​യും കാ​​​മ്പസു​​​ക​​​ളു​​​ടെ​​​ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *