ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഒരുക്കാൻ വിൻസൊ
കൊച്ചി: ആമസോൺ വെബ് സർവീസസുമായി ചേർന്ന് ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് ഒരുക്കാൻ സോഷ്യൽ ഗെയിമിംഗ് സംവിധാനമായ വിൻസൊ. വിൻസൊയുടെ പ്രധാന പദ്ധതിയായ ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നത് വാണിജ്യ മന്ത്രാലയവുമായി ചേർന്നാണ്.
ഗെയിം സ്റ്റുഡിയോകൾക്കും ഗെയിമുകൾ വേഗത്തിലും കാര്യക്ഷമതയിലും ചെയ്യാനും വിൻസൊ എഡബ്ല്യുഎസിൻ് ജെൻ എഐ ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിൻസൊ 25 കോടി സജീവ ഉപയോക്താക്കളുള്ള പ്രാദേശിക ഭാഷാ സോഷ്യൽ ഗെയിമിംഗ് പ്ലാറ്റ്ഫോമാണ്.
