പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഗ്രൂപ്പ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.
അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക. ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക. ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക. ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക. എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.
