March 24, 2026

തേഡ് പാര്‍ട്ടി ചാറ്റ്’ ഫീച്ചറുമായി എത്തുന്നു വാട്‌സ്‌ആപ്പ്

0
images

തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്‌ആപ്പ് എത്തുന്നു. ആദ്യഘട്ടത്തില്‍ പുത്തൻ ഫീച്ചറായ interoperability ഫീച്ചർ അഥവാ തേഡ് പാർട്ടി ചാറ്റ് ഫീച്ചർ ലോഞ്ച് ചെയ്യുക യൂറോപിലാകുമെന്നാണ് റിപ്പോർട്ടുകൾ.യൂസർമാർക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമിലുള്ള അവരുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാൻ സാധിക്കുന്ന ഫീച്ചറാണിത്.

വാട്‌സ്‌ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.25.33.8ല്‍ ഈ ഫീച്ചർ ശ്രദ്ധയില്‍പ്പെട്ടതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു.യൂറോപ്യൻ യൂണിയന്റെ ഡിജിറ്റല്‍ മാർക്കറ്റ്‌സ് ആക്റ്റുമായി ചേർന്നാണ് നിലവില്‍ പ്രവർത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്‌ പ്രവർത്തിക്കാൻ സാധിക്കുന്ന നിലയിലേക്ക് ഈ ഫീച്ചർ എത്തിയെന്നാണ് വിവരം.

ടെക് ഭീമനായ മെറ്റയെ, ഡിജിറ്റല്‍ മാർക്കറ്റിലെ അവരുടെ ആധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ‘ഗേറ്റ്കീപ്പേസ്’ എന്ന നിലയിലാണ് ഡിജിറ്റല്‍ മാർക്കറ്റിങ് ആക്ടില്‍ രേഖപ്പെടുത്തുന്നത്. അതെസമയം മറ്റ് ആപ്പുകളുമായി ആരോഗ്യകരമായ മത്സരം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് തേഡ് പാർട്ടികള്‍ക്ക് സർവീസുകള്‍ തുറന്നുകൊടുക്കാനുള്ള അവസരം ഒരുക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *