ക്രെഡിറ്റ് ലൈന്‍ എന്നത് എന്താണ്?

ഫോണ്‍പേ, അതിന്റെ യുപിഐ പ്ലാറ്റ്‌ഫോമില്‍ പുതിയൊരു ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ക്രെഡിറ്റ് ലൈന്‍ ഫോണ്‍പെയുടെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച്, വ്യാപാരികളില്‍ തടസ്സമില്ലാതെ പേയ്‌മെന്റുകള്‍ നടത്താനും സാധിക്കും.ഈ ഫീച്ചര്‍ ഉപഭോക്താക്കളെ പ്രതിമാസ ചെലവുകള്‍ സജ്ജമാക്കാനും, എളുപ്പത്തില്‍ വ്യാപാരികളില്‍ നിന്ന് പര്‍ച്ചെയ്‌സുകള്‍ നടത്താനും സഹായിക്കുന്നതോടൊപ്പം, ഹ്രസ്വകാല ക്രെഡിറ്റ് പ്രയോജനപ്പെടുത്താനുള്ള സൗകര്യവും നൽകുന്നു.റിസര്‍വ് ബാങ്കിന്റെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ നയത്തിന്റെയും യുപിഐ പലയിടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെയും ഭാഗമായി ഈ സേവനം അവതരിപ്പിക്കപ്പെട്ടതാണ്. ഈ പുതിയ ഓപ്ഷന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാൻ സഹായിക്കുന്നു, അതിനായി ‘യുപിഐയിലെ ക്രെഡിറ്റ് ലൈന്‍’ എന്ന ഓപ്ഷന്‍ ഉൾപ്പെടുത്തേണ്ടതുണ്ട്.
ക്രെഡിറ്റ് ലൈന്‍ എന്നത് എന്താണ്?
ബാങ്കുകള്‍ ആവശ്യാനുസരണം കടമെടുക്കാന്‍ അനുവദിക്കുന്ന ഒരു ക്രെഡിറ്റ് സൗകര്യമാണ് ഇത്. ഈ ക്രെഡിറ്റ് ഉപയോഗിച്ച് വ്യക്തികളും ബിസിനസുകളും ബാങ്കുകളില്‍ നിന്ന് മുൻകൂട്ടി അനുവദിച്ച തുക യുപിഐ വഴി ആക്‌സസ് ചെയ്യാൻ കഴിയും.