September 9, 2025

പശ്ചിമേഷ്യാ സംഘര്‍ഷം; ഓഹരി വിപണികള്‍ ഇടിഞ്ഞു

0
c31c850a-8227-4b60-8012-cb6ba8fe9604

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായതോടെ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. സെന്‍സെക്‌സ് 511.38 പോയിന്റ് അഥവാ 0.62 ശതമാനം നഷ്ടത്തില്‍ 81,896.79 ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 140.50 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 24,971.90 ലെത്തി.

സെന്‍സെക്‌സ് ഓഹരികളില്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ലാര്‍സന്‍ & ട്യൂബ്രോ, മഹീന്ദ്ര & മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മാരുതി എന്നിവയാണ് ഏറ്റവും പിന്നിലായത്. ട്രെന്റ്, ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളില്‍, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചികകള്‍ താഴ്ന്നപ്പോള്‍, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങും ഉയര്‍ന്ന നിലയില്‍ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.49 ശതമാനം ഉയര്‍ന്ന് ബാരലിന് 77.39 ഡോളറിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *