January 29, 2026

ഒക്ടോബര്‍ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍

0
welfare-pension.1745695796

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകള്‍ വിതരണം തുടങ്ങും. ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.812 കോടി ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചിരുന്നു.

1600 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ഇത്തവണത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്നത്.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ തുകയെത്തും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നല്‍കേണ്ടത്‌.ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്‌. കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഈ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *