പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ച് വാട്ടർടെക്
ക്കൊച്ചി: ബാത്ത്വെയർ, പ്ലംബിംഗ് മേഖലയിൽ 27 വർഷത്തിലധികമായുള്ള വാട്ടർടെക് ഇന്ത്യ, പുനർരൂപകല്പന ചെയ്ത സിപി ഫിറ്റിംഗ്സ്, സാനിറ്ററിവെയർ ഡിവിഷൻ അവതരിപ്പിച്ചു.
ഫോസറ്റുകൾ, സാനിറ്ററിവെയർ, ഷവർ സിസ്റ്റങ്ങൾ, വാനിറ്റികൾ, ആക്സസറികൾ തുടങ്ങിയവ ഉൾപ്പെടെ 500-ലധികം ഉത്പന്നങ്ങളാണ് പുതിയ പോർട്ട്ഫോളിയോയിലുള്ളത്.പുതിയ ഉത്പന്നങ്ങൾ രാജ്യവ്യാപകമായ ഡീലർ നെറ്റ്വർക്കിലൂടെ ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുമെന്ന് വാട്ടർടെക് ഇന്ത്യ എക്സിക്യൂട്ടീവ് ചെയർമാൻ മാത്യു ജോബ് വ്യക്തമാക്കി.
