വോഡഫോണ്‍ ഐഡിയ നഷ്‌ടം താഴ്ന്നു
കൊച്ചി: ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് ആശ്വാസം പകർന്ന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ നഷ്‌ടം 5,524 കോടി രൂപയിലേക്ക് താഴ്ന്നു.കമ്പനിയുടെ വരുമാനം ജൂലൈയ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ 2. 4 ശതമാനം ഉയർന്ന് 11,194 കോടി രൂപയായി.
കേന്ദ്ര സർക്കാരിലേക്ക് നല്‍കാനുള്ള തുകയ്ക്ക് ആനുപാതികമായി ഓഹരികള്‍ നല്‍കിയതോടെ സാമ്പത്തിക ബാദ്ധ്യത കുറഞ്ഞതാണ് നേട്ടമായത്. അതെസമയം ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു) 8.7 ശതമാനം ഉയർന്ന് 180 രൂപയിലെത്തി.
