June 8, 2025

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഫെബ്രുവരിയിലെ ചരക്കുനീക്കത്തില്‍ ഒന്നാമത്

0
images (1) (11)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേയ്ക്ക് വളരുകയാണ്. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ രാജ്യത്തെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാം സ്ഥാനത്തെത്തിയാതായി മുഖ്യമന്ത്രി പിണറായി വിജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്കാണ് ഫെബ്രുവരി മാസത്തില്‍ അദാനി വിഴിഞ്ഞം കണ്ടെയ്നർ ടെർമിനല്‍ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഉയരുകയാണ്. കൂടാതെ കേരളത്തിന്റെ വികസനത്തില്‍ തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *