വിവോയുടെ വി60 ഫൈവ് ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി: വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.
ലോഞ്ച് തീയതി ഇതുവരെ ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.
37,000 മുതല്‍ 40,000 രൂപ വരെ വിലയ്ക്ക് വിവോ വി60 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഔദ്യോഗിക വിലനിര്‍ണ്ണയവും ലഭ്യമായ സ്റ്റോറേജ് ഓപ്ഷനുകളും ഇപ്പോഴും പുറത്തുവിട്ടട്ടില്ല. ആഗോളതലത്തില്‍ വിവോ എസ്30-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പായി വിവോ വി60 അവതരിപ്പിക്കുമെന്ന് കിംവദന്തിയുണ്ട്. ഇത് സത്യമാണെങ്കില്‍, 1.5 കെ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഫോണില്‍ ഉള്‍പ്പെടുത്തിയേക്കാം.ഫോണില്‍ 6,500 mAh ബാറ്ററിയായിരിക്കാം ഉണ്ടാവുക.
മിസ്റ്റ് ഗ്രേ, മൂണ്‍ലിറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോള്‍ഡ് എന്നീ മൂന്ന് പുതിയ കളര്‍ വേരിയന്റുകളിൽ വിവോ വി60 എത്താന്‍ സാധ്യതയുണ്ട്.
