കൊച്ചി: ‘വിഷൻ 2031’ന്റെ ഭാഗമായി റജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ 14ന് നടക്കും.
രാവിലെ 9.30ന് കുഴുപ്പിള്ളി സഹകരണ നിലയം ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.