January 28, 2026

വിജ്ഞാന കേരളം: 65 പേര്‍ക്ക് തൊഴില്‍ ലഭിച്ചു

0
IMG-20250915-WA0008

തലശേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേളയില്‍ 65 പേർക്ക് തൊഴില്‍.130 പേർ വിവിധ കമ്പനികളുടെ ചുരുക്കപട്ടികയില്‍ ഇടം നേടി. കെല്‍ട്രോണ്‍ ഇന്റേണ്‍ഷിപ്പിന് 10 പേരെ തെരഞ്ഞെടുത്തു.

തൊഴില്‍ ലഭിച്ച 65ല്‍ 24 പേർക്ക് വിദേശ കമ്പനികളിലാണ് അവസരം ലഭിച്ചത്. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട 130പേർക്ക് കമ്പനികളുടെ രണ്ടാം ഘട്ട ഇൻ്റർവ്യുവിൻ്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. 414 ഉദ്യോഗാർത്ഥികളാണ് ആകെ തൊഴില്‍ മേളയില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *