പച്ചക്കറി വില കുതിക്കുന്നു
ആലപ്പുഴ: ഒരാഴ്ചയ്ക്കിടെ പച്ചക്കറിവിലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തി. ബീന്‍സിന്റെ വില ഇരട്ടിയായി. സവാള, ചെറിയ ഉള്ളി തുടങ്ങിയവയ്ക്കും വില ഉയർന്നു. കഴിഞ്ഞയാഴ്ചവരെ വില കുറയുകയായിരുന്ന സവാളയുടെ വില ഇരുപതില്‍തില്‍ നിന്ന് 28-30 രൂപയിലെത്തി.
ഒരു കിലോ ഉള്ളിക്ക് കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നെങ്കില്‍ ഈയാഴ്ച 55-60 ആണ്. കോവയ്ക്ക, ബീന്‍സ്, കാരറ്റ്, പയര്‍ തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. 33 രൂപയായിരുന്ന ഏത്തപ്പഴത്തിന് 40 രൂപയായി.കോയമ്പത്തൂരില്‍ നിന്നാണ് പച്ചക്കറികള്‍ ധാരാളമായി എത്തുന്നത്.
ലഭ്യത കുറയുന്നതാണ് വില കൂടാന്‍ കാരണം. എല്ലാവര്‍ഷവും ഈ സമയത്ത് പച്ചക്കറിവില കൂടാറുണ്ടെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കി.
