July 8, 2025

വി പുതിയ വി മാക്‌സ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു

0
n67023681617510306311235d61c1f52048b89a6500a2ae7044ffdc57406accd6a7b7e1f62f47dde98341b1

കൊച്ചി: മല്‍സരക്ഷമമായ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും ലഭ്യമാക്കിക്കൊണ്ട് വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു.

നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി ഓപ്ഷനുകളാണ് ഈ പ്ലാനിൽ ഉൾപ്പെടുന്നത്.

നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ വി മാക്‌സ് ഫാമിലി പ്ലാന്‍ 871-നൊപ്പം ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ കാണാന്‍ നെറ്റ്ഫ്‌ളിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ അവസരമൊരുക്കും.വരിക്കാര്‍ക്ക് പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും ആസ്വദിക്കാം.

പ്രൈമറി, സെക്കന്‍ഡറി എന്നീ രണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂള്‍ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിന്റെ മറ്റൊരു പ്രത്യേകത.ഡാറ്റ ലഭ്യമാകുന്നത് 70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കന്‍ഡറി അംഗത്തിനും 10 ജിബി ഷെയര്‍ ചെയ്യപ്പെടുന്ന രീതിയിലുമാണ്.

ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ (രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ), ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി ഡാറ്റ റോള്‍ ഓവര്‍ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും വി ആണ്. മുംബൈ, ഡെല്‍ഹി-എന്‍സിആര്‍, പാറ്റ്‌ന, ചണ്ഡിഗഡ്, ബെംഗളൂരു എന്നിവിടങ്ങളില്‍ 5ജി ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭ്യമാണ്.

ഒരു ഫാമിലി പ്ലാനില്‍ 299 രൂപ വീതമെന്ന നിരക്കില്‍ എട്ടു വരെ സെക്കന്‍ഡറി അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതിക്ക് വി അടുത്തിടെ തുടങ്ങിയതിനു പുറകെയാണ് പുതിയ നേട്ടങ്ങള്‍ കൂടി അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *