February 4, 2026

വി- ഗാർഡിന് 65 കോടി രൂപയുടെ ലാഭം

0
images (1) (6)

കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1340.92കോടി രൂപ ഏകീകൃത അറ്റ പ്രവർത്തന വരുമാനം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 3.6% കൂടുതലാണിത്. 65.29 കോടി രൂപയാണ് ലാഭം.

ശരാശരിയിൽ കൂടുതലുള്ള മഴ, ദുർബലമായ ഡിമാൻഡ്, ജിഎസ്ടി മാറ്റങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ കാരണം രണ്ടാം പാദത്തിൽ എല്ലാ വിഭാഗങ്ങളിലും ബിസിനസ് മിതമായ വളർച്ചയാണ് കൈവരിച്ചതെന്ന് മാനേജിങ് ഡയറക്ടർ മിഥുൻ. കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *