February 4, 2026

വി-ഗാർഡ് ബിഗ് ഐഡിയ മീറ്റ് ഇന്നു മുതൽ

0
1631339978025

കൊച്ചി: മികവുറ്റ യുവ ബിസിനസ്, എൻജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ബിഗ് ഐഡിയ മത്സരം ഇന്ന് മുതൽ കൊച്ചി റാഡിസൺ ബ്ലൂവിൽ നടക്കും.

രാജ്യത്തെ മുൻനിര കോളജുകളിൽ നിന്ന് തിരഞ്ഞെടുത്ത 21 ടീമുകൾ വീതം 2 കാറ്റഗറി കളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിക്കും.

ഇന്ന് എൻജിനീയറിങ്, ഡിസൈൻ വിദ്യാർഥികൾക്കായി ടെക് ഡിസൈൻ മത്സരവും നാളെയും മറ്റന്നാളും എംബിഎ വിദ്യാർഥികൾക്കായി ബിസിനസ് പ്ലാൻ മത്സരവും സംഘടിപ്പിക്കും. 10 ലക്ഷം രൂപ വരെയുള്ള കാഷ് പ്രൈസുകളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. 27 ന് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *