January 28, 2026

സിഎസ്‌ആര്‍ പ്രതിബദ്ധതയ്ക്കുള്ള മഹാത്മാ പുരസ്കാരം യുഎസ്ടി സ്വന്തമാക്കി

0
n6919362481765002115312767d23a286b5b33ac9cd6584e2b154afb762548d69885f378b2bb093efec208f

തിരുവനന്തപുരം: ഡിജിറ്റല്‍ പരിവർത്തനം, സാമൂഹിക സ്വാധീനം തുടങ്ങിയവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യുഎസ്ടി നേടി.രാജ്യത്തെ ഏറ്റവും പ്രമുഖ സിഎസ്‌ആർ അവാർഡാണിത്.

സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങള്‍ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്നു നില്‍ക്കുന്നവയാണ് യുഎസ്ടിയുടെ സിഎസ്‌ആർ സംരംഭങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *